കണ്ണൂരില്‍ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന

kannur stationമലപ്പുറം: കണ്ണൂരില്‍ സ്ത്രീയെ ട്രെയ്‌നിനുള്ളില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന.

ഇന്നു പുലര്‍ച്ചെ കുറ്റിപ്പുറത്ത് ട്രെയ്ന്‍ തട്ടി മരിച്ചയാള്‍ക്ക് പോലീസ് നേരത്തേ പുറത്തു വിട്ട പ്രതിയുടെ ഛായയുണ്ടെന്നാണ് പ്രാഥമികമായ നിരീക്ഷണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ വച്ച് കൊണ്ടോട്ടി സ്വദേശിനിയായ പാത്തുവിനെ ഒരു യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. കൃത്യത്തിനു ശേഷം ഇയാള്‍ ട്രെയ്‌നില്‍ നിന്ന് ഇറങ്ങിയോടിയതായാണ് സാക്ഷി മൊഴികള്‍.

തുടര്‍ന്ന് പോലീസ് ഇയാളുടെ രേഖാ ചിത്രം തയ്യാറാക്കിയിരുന്നു. ഇന്ന് കുറ്റിപ്പുറത്തു വച്ച് ട്രെയ്ന്‍ തട്ടി മരിച്ച യുവാവ് മലയാളിയാണെന്നാണ് സൂചന. ഇയാള്‍ ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് പാത്തുവിന്റെ മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തീപൊളളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പാത്തുവിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ ഇവര്‍ മരിയ്ക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *