ഇന്ത്യന്‍ വനിതാ ബോക്‌സിങ് താരത്തിന് സസ്‌പെന്‍ഷന്‍


saritha deviലോസാന്‍: ഇന്ത്യന്‍ ബോക്‌സിങ് താരം എല്‍.സരിതാ ദേവിക്ക് ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ സസ്‌പെന്‍ഷന്‍.


ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് താരത്തിന് സസ്‌പെന്‍ഷന്‍. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇവര്‍ക്ക് കളിക്കാനാവില്ല.


ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ് സെമിയില്‍ കൊറിയയുമായുള്ള മത്സരത്തില്‍ വിധികര്‍ത്താക്കള്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് മെഡല്‍ വാങ്ങാന്‍ സരിതാ ദേവി വിസമ്മതിച്ചത്.

ഇതിനെ തുടര്‍ന്നാണ് ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി സരിതാ ദേവിയെ സസ്പന്റ് ചെയ്തത്. ഇവരുടെ മൂന്ന് പരിശീലകരേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ഇതോടെ കൊറിയയില്‍ നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പുള്‍പ്പെടെ നിരവധി രാജ്യാന്തര മത്സരങ്ങളില്‍ സരിതാദേവി പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥയായിരിക്കുകയാണ്.



Sharing is Caring