‘ഗാന്ധിക്ക് പകരം വധിക്കപ്പെടേണ്ടത് നെഹ്‌റു’: വിവാദ ലേഖനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

deen kuryakoseകൊച്ചി: ഗാന്ധിക്ക് പകരം വധിക്കേണ്ടിയിരുന്നത് നെഹ്‌റുവിനെയായിരുന്നു എന്ന തരത്തില്‍ ലേഖനമെഴുതിയ ആര്‍.എസ്.എസ് മാസിക ‘കേസരി’ വെട്ടില്‍.

ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാസികയുടെ എഡിറ്റര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 17ന് പുറത്തിറങ്ങിയ കേസരി വാരികയിലെ ‘ആരാണ് ഗാന്ധി ഘാതകര്‍’ എന്ന ലേഖനത്തിലാണ് ഗോഡ്‌സെ വധിക്കേണ്ടിയിരുന്നത് ഗാന്ധിയേയല്ല, പകരം നെഹ്‌റുവിനെയായിരുന്നുവെന്ന തരത്തില്‍ എഴുതിയിരിക്കുന്നത്.

ഈ ലേഖനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാജ്യം വര്‍ഗീയ വാദികളുടെ കയ്യിലായിരിക്കുന്നു എന്നതിന്റെ തെളിവാണ് ലേഖനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

ബി.ജെ.പി സംസ്ഥാന സമിതി അംഗവും സംസ്ഥാന സെല്‍ കണ്‍വീനറുമായ അഡ്വ. ബി.ഗോപാലകൃഷ്ണനാണ് ലേഖനമെഴുതിയിരിക്കുന്നത്.

നെഹ്‌റു, ഗാന്ധിയെ വധിച്ച ഗോഡ്‌സെയുടെ പ്രതിരൂപമാണെന്നും നെഹ്‌റുവിന്റെ സ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യാ വിഭജനം ഉള്‍പ്പെടെയുള്ള ദേശീയ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും ലേഖനം അഭിപ്രായപ്പെടുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *