നടന്‍ വിജയ്‌യുടെ ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു


kaththi (2)പാലക്കാട്: നടന്‍ വിജയ്‌യുടെ ചിത്രമുള്ള ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘കത്തി’യുടെ റിലീസിങ് ആഘോഷത്തിനിടയിലാണ് സംഭവം നടന്നത്.


പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ ഉണ്ണി (24) ആണ് മരിച്ചത്.


ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സില്‍ പാലഭിഷേകം നടത്താനായി മുകളില്‍ കയറിയ യുവാവ് താഴെ വീഴുകയായിരുന്നു. സിനിമ കണ്ടു മടങ്ങുന്ന വഴിയാണ് യുവാവ് ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്.

നിര്‍മ്മാതാക്കള്‍ക്ക് ലങ്കന്‍ ബന്ധമുണ്ടെന്ന ആരോപണവുമായി ചില തമിഴ് സംഘടനകള്‍ രംഗത്തു വന്നതോടെ റിലീസിങ് പ്രശ്‌നത്തിലായിരുന്ന ‘കത്തി’ ഇന്നാണ് തിയേറ്ററുകളിലെത്തിയത്.



Sharing is Caring