ഷഫ്‌ന വധക്കേസ്: പ്രതിക്ക് ജീവപര്യന്തവും പിഴയും


shafna (2)കണ്ണൂര്‍: ഷഫ്‌ന വധക്കേസില്‍ പ്രതി മുഹമ്മദ് അഫ്‌സലിന് ജീവപര്യന്തവും അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.


കണ്ണൂര്‍ ചിറക്കല്‍ ഷഫ്‌ന എന്ന വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് അഫ്‌സല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.


കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അഫ്‌സലിനെ പിന്നീട് 9 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ കുവൈത്തില്‍ വച്ച് 2013ല്‍ പിടികൂടുകയായിരുന്നു.

2004 ജനുവരിയിലാണ് സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ഷഫ്‌ന ക്ലാസ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ പ്രതി വീട്ടില്‍ കയറി വെട്ടുകയായിരുന്നു.

സംഭവ ദിവസം തന്നെ അറസ്റ്റിലായ അഫ്‌സലിനെ ഷഫ്‌നയുടെ മാതാവ് തിരിച്ചറിയുകയും ഇയാള്‍ക്കെതിരെ പിന്നീട് കോടതിയില്‍ നിര്‍ണ്ണായകമായ മൊഴി നല്‍കുകയും ചെയ്തിരുന്നു.



Sharing is Caring