ദേശീയ പാത വീതി 45 മീറ്റര്‍ തന്നെ: ഉമ്മന്‍ ചാണ്ടി

Oommen chandy_0തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാതകളുടെ വീതി 45 മീറ്റര്‍തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ദേശീയപാത 30 മീറ്റര്‍ ആയി വികസിപ്പിയ്ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിനു മത്രം പ്രത്യേക ഇളവുകള്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം. ദേശീയ പാതാ വികസനത്തിന് കേരളം സഹകരിക്കുന്നില്ലെന്നും നേരത്തേ കേന്ദ്രത്തില്‍ പരാതി ഉയര്‍ന്നിരുന്നു.

എന്‍.എച്ച്-17 ഇടപ്പള്ളി മുതല്‍ മംഗലാപുരം അതിര്‍ത്തി വരെയും എന്‍.എച്ച് -47 ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരേയുമാണ് പാത വികസിപ്പിക്കുന്നത്.

ഇതിനായി ഉടന്‍ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വിപണി നല്‍കിയാണ് ഭൂമി ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതു സമയ ബന്ധിതമായി ഇവര്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രത്തില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *