ഷുക്കൂര്‍ വധം: പ്രതികളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ ചെയ്യാന്‍ ഉത്തരവ്


abdul shukkoorകണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്.


ഇരിട്ടി ഡി.വൈ.എസ്.പി സുകുമാരനെതിരെയാണ് കണ്ണൂര്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി അറസ്റ്റിന് ഉത്തരവിട്ടത്.


തങ്ങളെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഷൂക്കൂര്‍ വധക്കേസിലെ പ്രതികളിലൊരാളായ സുമേഷാണ് പരാതി നല്‍കിയിരുന്നത്. ഈ പരാതി പരിഗണിച്ച കോടതി സുകുമാരനെതിരെ അറസ്റ്റിന് ഉത്തരവിടുകയായരുന്നു.

എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍സമയം അനുവദിക്കണമെന്നും സുകുമാരന്‍ ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ സുകുമാരന്‍ കോടതിയില്‍ ഹാജരാവുമെന്നാണ് സൂചന.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളുള്‍പ്പെടെ നിരവധി ആളുകള്‍ അറസ്റ്റിലായിരുന്നു.



Sharing is Caring