സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിലും ദേഹാസ്വാസ്ഥ്യവും

ആലപ്പുഴ മണ്ണഞ്ചേരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതയും ഛര്‍ദ്ദിലും.

തമ്ബകച്ചുവട് സര്‍ക്കാര്‍ യുപി സ്‌കൂളിലെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ചികിത്സ നല്‍കിയതിന് ശേഷം വിട്ടയച്ചു.

സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ കുട്ടികള്‍ക്കാണ് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടത്. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മോരുകറിയും കടലക്കറിയുമാണ് ചോറിനൊപ്പം നല്‍കിയത്. അതേസമയം കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *