ലഹരിക്കെതിരെ വടകര നഗരസഭയുടെ പരിച

വടകര: മനുഷ്യജീവനും പൊതു സമൂഹത്തിനും ഭീഷണിയായ മാരകമായ ലഹരിക്കെതിരെ വടകര നഗരസഭ പരിചയുമായി രംഗത്ത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ വടകരയെ ലഹരിമുക്തമാക്കാനുള്ള വിവിധ കർമ്മ പദ്ധതികളുമായി നഗരസഭാ കൗൺസിൽ പ്രവർത്തനമാരംഭിച്ചു.

പുതുതലമുറയെ പുതുലഹരിയിൽ നിന്നും രക്ഷപ്പെടുത്തിയെടുക്കാൻ വിദ്യാർത്ഥികളിലൂടെ പ്രചരണ പ്രവർത്തനങ്ങൾ വടകരയുടെ വിവിധ ഭാഗങ്ങളിലേക്ക്.

ലഹരിക്കെതിരെ നവ കേരള മുന്നേറ്റം സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം വടകരയിൽ നഗരസഭാ പരിധിയിലുള്ള ജെ എൻ എം, സംസ്‌കൃതം, ബി ഇ എം എന്നീ സ്കൂളുകളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വടകര പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ചുകൊണ്ട് കുട്ടികളും പരിചയുമായി രംഗത്തേക്ക്.

പോസ്റ്റർ പ്രചരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സജീവ് കുമാർ, എം ബിജു, നഗരസഭ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, നഗരസഭ ഉദ്യോഗസ്ഥന്മാർ, സ്കൂൾ അധ്യാപകന്മാർ എന്നിവർ കുട്ടികളുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *