പാലക്കാട്: ആദര്‍ശം മാത്രം പറഞ്ഞുകൊണ്ട് നടക്കുന്ന എ കെ ആന്റണി സത്യം പറയാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തിനുവേണ്ടി ഇത്രയും കാലം എന്തുചെയ്‌തെന്ന് അദ്ദേഹം പറയണം. കിഴക്കന്‍ അതിര്‍ത്തിയായ മലയോരങ്ങളിലെ കൃഷിടയങ്ങള്‍ അടങ്ങുന്ന 123 ഗ്രാമങ്ങള്‍ ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയാത്ത വിധമാക്കി മാറ്റുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ആരുടെ സൃഷ്ടിയാണെന്ന് ആന്റണി വ്യക്തമാക്കണം. ആദര്‍ശധീരനായ ആന്റണി ഉമ്മന്‍ ചാണ്ടിക്കും മന്‍മോഹന്‍സിങ്ങിനും ഒപ്പമാണോ അതോ ജീവിക്കാനുള്ള ജനതയുടെ അവകാശസമരത്തിനൊപ്പമാണോ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കണമെന്നം വി എസ് പറഞ്ഞു. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി പി കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കുഴല്‍മന്ദത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ പുണ്യവാളന്‍ ചമഞ്ഞുനടന്നാല്‍ ഉത്തരം കിട്ടും വരെ താന്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന് വി എസ് പറഞ്ഞു. കാലാകാലങ്ങളായി നിലവിളികൂട്ടുന്ന പാലക്കാട് കോച്ച്ഫാക്ടറിക്കുവേണ്ടി ഈ ആന്റണി എന്തുചെയ്‌തെന്നും വി എസ് ചോദിച്ചു.
രാജ്യരക്ഷാമന്ത്രിയുടെ കീഴില്‍ ഒന്നിനും രക്ഷയില്ലെന്ന സ്ഥിതിയാണിപ്പോള്‍. അന്തര്‍വാഹിനികപ്പല്‍ കടലിന്റെ അഗാധഗര്‍ത്തങ്ങളിലേക്ക് ഊളവും ചൂളംവിളിയുമായി മുങ്ങിത്താഴ്ന്നാല്‍ പൊങ്ങുന്നേയില്ല. വിമാനപ്പടയുടെ അവസ്ഥയും മറിച്ചല്ല. ക്യാപ്റ്റന്‍ തന്റെ പരാജയമാണെന്നു പറഞ്ഞ് രാജിയ്‌ക്കൊരുങ്ങിയപ്പോള്‍ രാജിക്കത്ത് ഇരുകൈയ്യും നീട്ടി വാങ്ങി പോക്കറ്റിലിട്ട ആളാണ് ആദര്‍ശവാനായ ആന്റണി ചെന്നും വി എസ് പറഞ്ഞു.
FLASHNEWS