അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്ന് സി.പി.എം. എം.എല്‍.എമാരെ വിലക്കി

akgcentre2
തിരുവനന്തപുരം: അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്ന്് സി.പി.ഐ.എം. എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലക്ക്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവ നേതാക്കള്‍ക്കുളള പരിശീലന പരിപാടിയില്‍ പങ്കെടുക്കുതില്‍ നിന്നാണ് എം.എല്‍.എമാരായ ടി.വി.രാജേഷ്, കെ.ടി.ജലീല്‍ എന്നിവരെ പാര്‍ട്ടി വിലക്കിയത്. പരിപാടിയിലേക്ക് കേരളത്തില്‍ നിന്ന് ഇവരടക്കം ഏഴ് എം.എല്‍.എമാരെ തിരഞ്ഞെടുത്തിരുന്നു. ഇ.എസ്.ബിജിമോള്‍, ഷാഫി പറമ്പില്‍, ഐ.സി.ബാലകൃഷ്ണന്‍, എന്‍.ഷംസുദ്ദീന്‍ എന്നിവരാണ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് എം.എല്‍.എമാര്‍.



Sharing is Caring