ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവിക്ക് യോഗ്യതയില്ലെന്ന് അറ്റോര്‍ണി ജനറല്‍ (എ.ജി.) സ്പീക്കര്‍ക്ക് നിയമോപദേശം നല്‍കി. ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ ലോക്‌സഭയിലെ മൊത്ത അംഗസംഖ്യയായ 543ന്റെ പത്തിലൊന്ന് അംഗങ്ങള്‍ വേണം. 44 അംഗങ്ങള്‍മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ 55 അംഗങ്ങളെങ്കിലും വേണം. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് വിനയായത്.
