തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍. കൊച്ചി ബഌക്ക്‌മെയിലിംഗ് കേസിലെ പ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്ക് 47 ാം മുറിയിലാണ് താമസിച്ചത്. കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ അഞ്ചാം പ്രതിയാണ് ജയചന്ദ്രന്‍. ഇയാളെ എംഎല്‍എ ഹോസ്റ്റലിനു സമീപം വച്ച് പോലിസ് പിടികൂടുകയായിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ താമസിച്ചതായി കണ്ടെത്തിയത്. ഏറെ കാലമായി ഒളിവില്‍ കഴിയുന്ന ജയചന്ദ്രനെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയായിരുന്നു. സ്പീക്കറുടെ അനുമതിയോടെയാണ് ഷാഡോ പോലീസ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. ബുധനാഴ്ച്ച രാത്രിയായിരുന്നു പ്രതിക്കായി ഹോസ്റ്റലില്‍ തിരച്ചില്‍ ആരംഭിച്ചത്. പോലീസ് പരിശോധനയെ കുറിച്ച് അറിഞ്ഞ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒടിവില്‍ പിടികൂടുകയായിരുന്നു. അതേസമയം, ജയചന്ദ്രന് താമസിക്കാന്‍ താന്‍ മുറി നല്‍കിയിട്ടില്ലെന്ന് ടി. ശരത്ചന്ദ്ര പ്രസാദ് പ്രതികരിച്ചു.
