തൃശൂര്‍: കെബി ഗണേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഗണേശ് കുമാര്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരിക്കേ തുടക്കമിട്ട തൃശൂര്‍ കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നവീകരണത്തില്‍ അഴിമതി നടന്നെന്ന് കാണിച്ച് തൈക്കാട്ടുശ്ശേരി സ്വദേശി എം.പി ബാലന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി കെ. ഹരിപാല്‍ ഗണേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.