കോഴിക്കോട് :താമരശ്ശേരിയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ രണ്ടു കടകള്‍ കത്തി നശിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബേക്കറികളാണ് പൂര്‍ണമായും കത്തിനശിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തിയത്. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.