ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനം ഇന്ന്

ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനം ഇന്ന്. രാ​വി​ലെ 10ന് ​ചെ​മ്ബ​ഴ​ന്തി ഗു​രു​കു​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ജ​യ​ന്തി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തും. ശ്രീ​നാ​രാ​യ​ണ ഗു​രു​കു​ലം സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും.

മ​ന്ത്രി​മാ​രാ​യ ചി​ഞ്ചു​റാ​ണി, ആ​ന്‍​റ​ണി രാ​ജു, ജി.​ആ​ര്‍. അ​നി​ല്‍, വി. ​ശി​വ​ന്‍​കു​ട്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ എ​ന്നി​വ​രും സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​ആ​ത്മീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ്ര​തീ​കാ​ത്മ​ക ജ​യ​ന്തി ഘോ​ഷ​യാ​ത്ര ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാണു ആശാന്‍ എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്ബഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമിത്തിലാ ഗുരു സമാധിയായത്.ഗുരുവിന്റേതായി നിരവധി വചനങ്ങളാണ് നാം കേട്ടുശീലിച്ചിട്ടുള്ളത്. അവയൊക്കെ ഒരു നൂറ്റാണ്ടിന് ശേഷവും ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും വ്യക്തി ശുചിത്വം, ആര്‍ഭാട രഹിത വിവാഹം എന്നിവയെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *