റേഷന്‍ കരി‍ഞ്ചന്ത സംഘത്തെ പൂര്‍ണമായി ഇല്ലാതാക്കുക എളുപ്പമല്ല; ഭക്ഷ്യ വകുപ്പ് മന്ത്രി


റേഷന്‍ കരി‍ഞ്ചന്ത സംഘത്തെ പൂര്‍ണമായി ഇല്ലാതാക്കുക എളുപ്പമല്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കരിഞ്ചന്ത തടയാന്‍ ഗോഡൗണില്‍ നിന്ന് കടകളിലേക്ക് പോകുന്ന ലോറികളില്‍ ജിപിഎസ്സും ക്യാമറയും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങാന്‍ പോവുകയാണെന്നും അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ അത് തിരിച്ചേല്‍പിച്ചാല്‍ മാത്രമേ ഇപ്പോഴും പട്ടികയ്ക്ക് പുറത്ത് നില്‍ക്കുന്ന പാവങ്ങളായ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ കിട്ടികയുള്ളൂ എന്നും മന്ത്രി പറഞ്ഞു.




Sharing is Caring