ഓണാഘോഷം: സംസ്ഥാനത്ത് പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടക്കുമെന്ന് ആരോഗ്യവിഗദ്ധര്‍

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിഗദ്ധര്‍.ഓണ അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ചിത്രം വ്യക്തമാവുക. ഇളവുകള്‍ നല്‍കിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, ഓണത്തിന് മുന്‍പേ സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

ഈ മാസം ഉടനീളം പ്രതിദിനം ഇരുപതിനായിരത്തിന് മുകളില്‍ കേസുകളുണ്ടായപ്പോഴും ഐസിയു, വെന്റിലേറ്റര്‍ നിറയുന്ന സാഹചര്യമുണ്ടായില്ല. ഇളവുകള്‍ നല്‍കിയ ശേഷം ഏറ്റവും വ്യാപനമുണ്ടായ മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 6 വെന്റിലേറ്ററുകളും 2 ഐസിയുകളും ഒഴിവാണ്. വടക്കന്‍ കേരളം അപ്പാടെ ആശ്രയിക്കുന്ന കോഴിക്കോട് 96ല്‍ 21 വെന്റിലേറ്റര്‍ ഒഴിവ്. ആകെ 982 വെന്റിലേറ്റില്‍ സര്‍ക്കാരാശുപത്രികളില്‍ 294 ഒഴിവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *