“അടി കൊണ്ടോന്റെ ചിരി കണ്ടോളീ” എന്ന ക്യാപ്‍ഷനുമായി ടോവിനോ പങ്കുവെച്ച വീഡിയോ വൈറൽ

ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസീം എന്ന കഥാപാത്ര തല്ലുകൊള്ളുന്നതും കൊടുക്കുന്നതുമൊക്കെയാണ് ട്രെയിലറിലുണ്ടായിരുന്നത്.

ട്രെയിലറില്‍ ടൊവിനോയുടെ മുഖത്ത് അടി കിട്ടുന്നതിന്റെ ക്ലോസ് അപ്പ് ഷോട്ട് കാണാം. തല്ലിന് പിന്നിലെ യാഥാര്‍ത്ഥ്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് ടൊവിനോയുടെ മുഖത്ത് അടിച്ചത്. അടികൊണ്ടതിന്റെ ഹാങ് ഓവര്‍ പ്രകടിപ്പിക്കുന്ന ടൊവിനോയെയും വീഡിയോയില്‍ കാണാം. അടി കൊണ്ടോന്റെ ചിരി കണ്ടോളീ എന്നാണ് വീഡിയോയ്ക്ക് ടൊവിനോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും ദുബായിയിലാണ് നടത്തിയത്. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *