
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം സമൂഹത്തിന് കൂടുതല്‍ അപകടമായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതിന്റെ അവസരങ്ങളും അപകട സാധ്യതയും സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ബൈഡന്‍ ആശങ്ക പങ്കുവെച്ചത്.
ഉത്പ്പന്നങ്ങള്‍ പുറത്തിറങ്ങുന്നതിനു മുമ്പ് അവ സുരക്ഷിതമാണെന്ന് കമ്പനികള്‍ ഉറപ്പുവരുത്തണമെന്ന് ബൈഡന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റിന്റെ ദുരുപയോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും പൗരന്മാരുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമാക്കുന്നതിനും കമ്പനികളെ പരിമിതപ്പെടുത്തുന്നതിനുമുള്ള നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

