കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചൽപിച്ച് ടാക്സി ഡ്രൈവർ മാതൃകയായി

വടകര: കളഞ്ഞുകിട്ടിയ പേഴ്സും അതിലെ വിലപിടിച്ച രേഖകളും പണവും ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പയ്യോളി അയനിക്കാട് എ.ടി.സന്തോഷ്. പയ്യോളിയിലെ ടാക്സി ഡ്രൈവർയായ സന്തോഷ് കഴിഞ്ഞ ദിവസം രാവിലെ ഇസ്ലാമിക് അക്കാഡമി സ്കൂളിലേക്ക് കുട്ടികളുടെ ട്രിപ്പ് എടുക്കുന്നതിനായി പോകുന്ന സമയത്താണ് പയ്യോളി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് പേഴ്സ് കിട്ടുന്നത്.

തുടർന്ന് കേരളത്തിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ്റെ വാട്ട്സ് ഗ്രൂപ്പിൽ ഈ വിവരം അറിയിക്കുകയും ഉടൻ തന്നെ ഉടമസ്ഥനെ കണ്ടത്തൊൻ സാധിക്കുകയും ചെയ്തു എന്ന് അയനിക്കാട് വെസ്റ്റ് യു.പി.സ്കൂൾ പി ടി എ പ്രസിഡൻ്റ് കൂടിയായ സന്തോഷ് എ.ടി.മലബാർ ശബ്ദത്തിനോട് പറഞ്ഞു.

ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥനായ മനു ജോസഫിൻ്റെതായിരുന്നു വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് പിന്നീട് പയ്യോളിയിലെ കെ.ടി.ഡി.ഒ.യുടെ കൂട്ടായ്മയിലെ ഡ്രൈവർമാരുടെ നേത്രത്വത്തിൽ യഥാർത്ഥ ഉടമസ്ഥന് തിരികെ നൽകി. ഇന്നത്തെ കാലഘട്ടത്തിൽ സന്തോഷിനെ പോലുള്ളവർ സമൂഹത്തിന് മാതൃകയാണെന്ന് മനു ജോസഫ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *