ഒറ്റദിവസം കൊണ്ട് ടൂറിസ്റ്റ് ബസുകളിലെ കളർ മാറ്റാനാകില്ലെന്ന കാര്യം ഉന്നയിച്ച് ബസ് ഉടമകൾ കോടതിയിലേക്ക്

ഒറ്റദിവസം കൊണ്ട് ടൂറിസ്റ്റ് ബസുകളിലെ കളർ മാറ്റാനാകില്ലെന്നും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ബസ് ഉടമകൾ. മന്ത്രി ആന്റണി രാജു സാവകാശം തരില്ലെന്നാണ് പറഞ്ഞത്. മന്ത്രിയെ കണ്ടതിൽ നിരാശ മാത്രമാണ് ഫലമെന്നും അദ്ദേഹം പറയുന്നത് പ്രായോഗികമല്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

പ്രഖ്യാപിച്ച തീരുമാനങ്ങളിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു. സാഹചര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയെന്നാണ് ബസ് ഉടമകൾ പറയുന്നത്.ടൂറിസ്റ്റ് ബസുകളിലെ കളർ കോഡിന്റെ കാര്യത്തിൽ സാവകാശം തേടി ബസുടമകൾ. അടുത്ത ടെസ്റ്റ് വരെ സമയം വേണമെന്ന ആവശ്യവുമായി ബസുടമകൾ മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി.

എന്നാൽ ബസുടമകളുടെ ആവശ്യം അം​ഗീകരിക്കാനാവില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ തന്നെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കും പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *