കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടു ; എന്‍ഐഎയുടെ അറസ്റ്റിലായ എല്‍ടിടിഇ അനുകൂലികളുടെ മൊഴി

കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ അറസ്റ്റിലായ എല്‍ടിടിഇ അനുകൂലികളുടെ മൊഴി. സേലം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി (24), സഞ്ജയ് പ്രകാശ് (25) എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്.

തമിഴ്‌നാടിന് അര്‍ഹമായ വെളളം വിട്ടുകിട്ടുന്നതിന് വേണ്ടി കേരളത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഈ ലക്ഷ്യത്തിനു വേണ്ടി വേള്‍ഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യുടിജെസി) എന്ന പേരില്‍ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാനായിരുന്നു നീക്കമെന്നും ഇവര്‍ മൊഴി നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *