ഗുജറാത്തിലെ സാനന്ദ് ഫെസിലിറ്റിയിൽ പത്ത് ലക്ഷം കാറുകൾ നിർമ്മിച്ച് ടാറ്റ മോട്ടോഴ്‌സ്

കൊച്ചി: ഗുജറാത്തിലെ സാനന്ദിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റിൽ നിന്ന് 10 ലക്ഷം കാറുകൾ വിജയകരമായി നിർമ്മിച്ച് ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഉപഭോക്താക്കളുടെ ക്ഷേമത്തിനനുസരിച്ച് മികച്ച ഉൽപന്നങ്ങൾ നിർമിക്കുന്ന ടാറ്റയുടെ പ്രതിബദ്ധതയെ ഈ നേട്ടം അടിവരയിടുന്നു. സാനന്ദിലെ നിർമ്മാണ പ്ലാന്റിലെ ജീവനക്കാരുടെ കഠിനാദ്ധ്വാനാവും അർപ്പണബോധവുമാണ് ടാറ്റയുടെ നിർമ്മാണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായ ഇത് പ്രതിഫലിപ്പിക്കുന്നത്.

2010-ൽ 1100 ഏക്കറിൽ (741 ഏക്കർ (ടാറ്റ മോട്ടോർസ് ലിമിറ്റഡ്), 359 ഏക്കർ (വെണ്ടർ പാർക്ക്) ) സ്ഥാപിതമായ സാനന്ദ് പ്ലാന്റിൽ നേരിട്ടും അല്ലാതെയും 6000ത്തിലധികം ജീവനക്കാരുണ്ട്. ഇവർ ടാറ്റ മോട്ടോഴ്സിൻ്റെ വളർച്ചയിലും വിജയത്തിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും പുതിയ പ്ലാന്റുകളിലൊന്നായ സാനന്ദിലെ എല്ലാ പ്രക്രിയകൾക്കും മികച്ച സാങ്കേതികവിദ്യയുടെ സഹായമുണ്ട്. തികച്ചും യന്ത്രവൽകൃതമായ പ്ലാൻ്റിൽ ഒരു ലീൻ പ്രോസസ്സ് മാനേജ്മെൻ്റ് സിസ്റ്റമാണുള്ളത്. പ്ലാൻ്റിൽ പ്രസ് ലൈൻ, വെൽഡ് ഷോപ്പ്, പെയിൻ്റ് ഷോപ്പ്, അസംബ്ലി ലൈൻ, പവർട്രെയിൻ ഷോപ്പ് എന്നിവയുണ്ട്. ടിയാഗോ, ടിയാഗോ എഎംടി, ടിയാഗോ.ഇവി, ടിയാഗോ ഐസിഎൻജി, ടിഗോർ, ടിഗോർ എഎംടി, ടിഗോർ ഇവി, ടിഗോർ ഐസിഎൻജി, എക്സ്പ്രെസ് – ടി ഇവി തുടങ്ങിയ പാസ്സഞ്ചർ വാഹനങ്ങളുടെ വിവിധ മോഡലുകൾ നിർമ്മിച്ച ഒരു ഫ്ലെക്സിബിൾ അസംബ്ലി ലൈനും ഈ സൗകര്യങ്ങൾക്കുണ്ട്.100% അസറ്റ് മാനേജ്‌മെൻ്റും വിനിയോഗവും ഉള്ള മൂന്ന് മോഡലുകൾ വികസിപ്പിച്ചുകൊണ്ട് ഒരൊറ്റ മോഡൽ മാത്രം നിർമ്മിക്കാൻ ശേഷിയുണ്ടായിരുന്ന പ്ലാൻ്റ് , മൾട്ടി മോഡൽ പ്ലാൻ്റായി വിജയകരമായി പരിവർത്തനം ചെയ്‌തു.

“സാനന്ദ് പ്ലാൻ്റിൽ നിന്ന് 10 ലക്ഷം കാറുകൾ പുറത്തിറക്കിയത് ഞങ്ങൾക്ക് അഭിമാന നേട്ടമാണ്. വിപണി ആവശ്യങ്ങളോടുള്ള കൃത്യമായ പ്രതികരണമാണ് ഇന്ത്യയിലെ ടാറ്റയുടെ വളർച്ചയെ ശക്തിപ്പെടുത്തുന്നത്. ഞങ്ങളുടെ ഉയർന്ന നിലവാരത്തിന്റെയുംയും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ് ഈ അഭിമാന നേട്ടം. ഞങ്ങളുടെ പ്രയത്‌നങ്ങൾ, ഉൽപ്പന്നങ്ങൾക്ക് ഉയർന്ന പരിഗണന ലഭിക്കുന്നതിന് കാരണമായി. മാത്രമല്ല, ഇത് തീർച്ചയായും ഉപഭോക്താക്കൾക്കിടയിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്കുള്ള ജനപ്രീതി ഊട്ടി ഉറപ്പിക്കുന്നതാണ്. കൃത്യമായി സുരക്ഷിതവും മികച്ചതും ഹരിതവുമായ മൊബിലിറ്റി സൊല്യൂഷനുകൾ നൽകാനാകുമെന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഈ നേട്ടം കൈവരിക്കുന്നതിൽ അവിഭാജ്യമായ പിന്തുണ നൽകിയ ഞങ്ങളുടെ ജീവനക്കാർ, വിതരണക്കാർ, ചാനൽ പങ്കാളികൾ, ഗുജറാത്ത് സർക്കാർ എന്നിവരോടുള്ള നന്ദിയും കടപ്പാടും ഞങ്ങൾ അറിയിക്കുന്നു” എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്‌ടറായ ശ്രീ ശൈലേഷ് ചന്ദ്ര പറഞ്ഞു.

വ്യക്തികളുടെയും സമൂഹങ്ങളുടെയും നവീകരണത്തിൽ ടാറ്റ മോട്ടോഴ്‌സ് എപ്പോഴും വിശ്വസിക്കുന്നു. സാനന്ദ്, ബവ്‌ല, വിരാംഗം എന്നിവിടങ്ങളിലെ 68ലധികം ഗ്രാമങ്ങൾ സാനന്ദ് പ്ലാൻ്റ് ദത്തെടുത്തിട്ടുണ്ട്. ശൗചാലയങ്ങൾ സ്ഥാപിക്കുക, സ്ത്രീകളുടെ തൊഴിലവസരം വർധിപ്പിക്കുന്നതിനുള്ള നൈപുണ്യ വികസനം, പെൺകുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സാനന്ദ് പ്ലാന്റിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായ സംരംഭങ്ങളാണ്. കഴിഞ്ഞ 13 വർഷത്തിനിടെ, ടാറ്റ മോട്ടോഴ്‌സിൻ്റെ സിഎസ്ആർ സംരംഭങ്ങൾ സാനന്ദിലും പരിസരത്തുമായി 3 ലക്ഷത്തിലധികം ആളുകളിലേക്ക് എത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *