സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ സസ്‌പെന്റ് ചെയ്ത് സംയുക്ത കിസാൻ മോർച്ച

സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്ത് സംയുക്ത കിസാൻ മോർച്ച. ലഖിംപുർ സംഭവത്തിൽ മരിച്ച ബിജെപി പ്രവർത്തകൻ ശുഭം മിശ്രയുടെ ബന്ധുക്കളെ സന്ദർശിച്ചതിനാണ് നടപടി. കർഷകർക്ക് മേൽ ഇടിച്ചുകയറ്റിയ വാഹനത്തിന്റെ ഡ്രൈവർ ശുഭം മിശ്രയാണെന്ന് ആരോപണമുയർന്നിരുന്നു.

കർഷക പ്രക്ഷോഭം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയിലെ ശക്തമായ സാന്നിധ്യമാണ് യോഗേന്ദ്ര യാദവ്. എന്നാൽ, ബിജെപി പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിച്ചത് കർഷക പ്രക്ഷോഭത്തിന് ഗുണകരമല്ലെന്ന് സംയുക്ത കിസാൻ മോർച്ച വിശദീകരിച്ചു. കോർ കമ്മിറ്റിയിൽ നിന്ന് ഒരു മാസത്തേക്ക് മാറ്റിനിർത്തും. പ്രക്ഷോഭ വേദികളിൽ സംസാരിക്കാൻ അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

അതേസമയം, സിംഗുവിൽ ദലിത് യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മുഴുവൻ വിവരങ്ങളും സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *