രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കാന്‍ പോകില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പൊതുസ്ഥലങ്ങളിൽ നിന്നും യാചകരെ ഒഴിവാക്കണമെന്നും ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജി പരി​ഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍​ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ല, ഇതൊരു സാമൂഹിക-സാമ്പത്തിക പ്രശ്‌നമാണ്. ഭിക്ഷാടനത്തിന് അവരെ അനുവദിക്കില്ലെന്ന് ഞങ്ങൾക്ക് പറയാനാവില്ലെന്നും ഭിക്ഷാടകരുടെ പുനരധിവാസമാണ് ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. യാചകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ രണ്ടാഴ്ചക്കുള്ളിൽ കൈമാറാൻ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *