നെസ്പ്രെസോ കോഫിയുമായി നെസ്ലെ ഇന്ത്യ


പ്രീമിയം കോഫി രുചികളില്‍ മുന്‍നിരയിലുള്ള നെസ്പ്രെസോ രാജ്യത്ത് അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് നെസ്ലേ ഇന്ത്യ. 2024 അവസാനത്തോടെ ഈ പ്രീമിയം കോഫീ രുചികള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഡൊമസ്റ്റിക്, പ്രൊഫഷണല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒറിജിനല്‍, പ്രൊഫഷണല്‍ സിസ്റ്റങ്ങളില്‍ നെസ്പ്രെസോ കോഫികളും മെഷീനുകളും രാജ്യത്തെ വിപണിയില്‍ ലഭ്യമാകും. ഇന്ത്യയിലെ ആദ്യത്തെ നെസ്പ്രെസോ ബൊട്ടീക്ക് ഡല്‍ഹിയിലായിരിക്കും ആരംഭിക്കുക. തുടര്‍ന്ന് രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ബൊട്ടീക്കുകള്‍ക്ക് പുറമേ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് നെസ്പ്രെസോ സ്വന്തമാക്കുവാന്‍ സാധിക്കും. നെസ്ലേ ഇന്ത്യയുടെ പ്രീമിയം കോഫീ പ്രോഡക്ടുകളുടെ വിപണിയില്‍ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ ലോഞ്ച്.


ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത കോഫീ രുചികള്‍ വാഗ്ദാനം ചെയ്യുന്നതിലും, പുതിയ രുചികള്‍ കണ്ടെത്തുന്നതിലും പ്രീമിയം കോഫീ അനുഭവങ്ങള്‍ നല്‍കുന്നതിലും നെസ്പ്രെസോ നിര്‍ണായക പങ്ക് വഹിക്കുന്നു. സ്വിറ്റ്സ്വര്‍ലാന്‍ഡിലെ ഫാക്ടറികളില്‍ നിന്നും ഏറ്റവും മികച്ച ഗുണമേന്മയില്‍ നിര്‍മിക്കപ്പെടുന്ന നെസ്പ്രെസോ കോഫികള്‍ പിന്നീട് ലോകത്തെമ്പാടുമുള്ള വിപണികളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.


സ്വിറ്റ്സ്വര്‍ലാന്‍ഡിലെ ലുസെന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെസ്പ്രെസോ 90ലേറെ വിപണികളില്‍ ലഭ്യമാണ്. ഏകദേശം 500 നഗരങ്ങളില്‍ 800ന് മുകളില്‍ വരുന്ന ബൊട്ടീക് ശൃംഖലയും നെസ്പ്രെസോയ്ക്കുണ്ട്.



Sharing is Caring