വമ്പിച്ച ഓഫറുകളുമായി സാംസങ്ങിന്റെ ‘ഫാബ് ഗ്രാബ് ഫെസ്റ്റ്’


കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും വലിയ വേനല്‍ക്കാല വില്‍പ്പന; ‘ഫാബ് ഗ്രാബ് ഫെസ്റ്റ്” പ്രഖ്യാപിച്ചു. സാംസങ്ങ് ഡോട്ട് കോമിലും സാംസങ്ങ് ഷോപ്പിംഗ് ആപ്പിലും എക്സ്‌ക്ലൂസീവ് ഷോറൂമുകളിലും കിടിലന്‍ ഡീലുകളുടേയും ആവേശകരമായ ക്യാഷ് ബാക്കുകളുടേയും ഓഫര്‍ പെരുമഴയാണ് ‘ഫാബ് ഗ്രാബ് ഫെസ്റ്റ്’ മുന്നോട്ട് വയ്ക്കുന്നത്.


ഗ്യാലക്സി എസ് സീരീസ്, ഗ്യാലക്സി സെഡ് സീരീസ്, ഗ്യാലക്സി എ സീരീസ്, സ്മാര്‍ട്ട് ഫോണുകളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 64% വരെ ഇളവ് ലഭിക്കും. ഗ്യാലക്സി ടാബ്ലെറ്റുകളുടേയും ആക്സസ്സറികളുടേയും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 77% വരെ ഇളവ് ലഭ്യമാകും. ഗ്യാലക്സി ബുക്ക് 4 സീരീസ് ലാപ്ടോപ്പുകളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 24% വരെ കിഴിവ് ലഭിക്കും.




Sharing is Caring