കു​ട്ടി​ക്രി​ക്ക​റ്റി​ന്റെ ലോ​ക​മാ​മാ​ങ്ക​ത്തി​ല്‍ സൂ​പ്പ​ര്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്കം

കു​ട്ടി​ക്രി​ക്ക​റ്റി​ന്റെ ലോ​ക​മാ​മാ​ങ്ക​ത്തി​ല്‍ സൂ​പ്പ​ര്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്കം.നേ​ര​ത്തേ തു​ട​ങ്ങി​യ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​സാ​ന​മാ​കും. അ​തി​നു​പി​റ​കെ​യാ​ണ് 12 ടീ​മു​ക​ള്‍ ര​ണ്ടു റൗ​ണ്ടു​ക​ളി​ലാ​യി അ​ങ്കം​വെ​ട്ടു​ന്ന സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് മൈ​താ​ന​മു​ണ​രു​ക.

ഗ്രൂ​പ് ഒ​ന്നി​ലേ​ക്ക് ആ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍​ഡ്, അ​ഫ്ഗാ​നി​സ്താ​ന്‍ ടീ​മു​ക​ളാ​ണ് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യ​ത്. ര​ണ്ടാം ഗ്രൂ​പ്പി​ല്‍ ഇ​ന്ത്യ, പാ​കി​സ്താ​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളും. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ ഇ​വ​ര്‍​ക്കൊ​പ്പം ചേ​രും. ഗ്രൂ​പ് എ ​മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ശ്രീ​ല​ങ്ക​യും നെ​ത​ര്‍​ല​ന്‍​ഡ്സും സൂ​പ്പ​ര്‍ 12ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ബി ​ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ്. വെ​സ്റ്റി​ന്‍​ഡീ​സ്, സിം​ബാ​ബ്​‍വെ, സ്കോ​ട്ട്‍ല​ന്‍​ഡ്, അ​യ​ര്‍​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കെ​ല്ലാം ര​ണ്ടു പോ​യ​ന്റ് വീ​ത​മാ​യ​തി​നാ​ല്‍ ജ​യി​ക്കു​ന്ന ടീ​മു​ക​ള്‍ മു​ന്നേ​റും. അ​യ​ര്‍​ല​ന്‍​ഡും വെ​സ്റ്റി​ന്‍​ഡീ​സും ത​മ്മി​ലും സ്കോ​ട്ട്‍ല​ന്‍​ഡും സിം​ബാ​ബ്​‍വെ​യും ത​മ്മി​ലു​മാ​ണ് മ​ത്സ​രം.

ശ​നി​യാ​ഴ്ച ആ​തി​ഥേ​യ​രാ​യ ആ​സ്ട്രേ​ലി​യ അ​യ​ല്‍​ക്കാ​രാ​യ ന്യൂ​സി​ല​ന്‍​ഡി​നെ നേ​രി​ടു​ന്ന​തോ​ടെ​യാ​ണ് സൂ​പ്പ​ര്‍ 12 റൗ​ണ്ടി​ന് തു​ട​ക്ക​മാ​വു​ക. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് അ​ഫ്ഗാ​നി​സ്താ​നു​മാ​യും ഏ​റ്റു​മു​ട്ടും. ഞാ​യ​റാ​ഴ്ച പാ​കി​സ്താ​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ​ക​ളി.

ആ​റു ടീ​മു​ക​ള്‍ വീ​ത​മു​ള്ള ഇ​രു​ഗ്രൂ​പ്പു​ക​ളി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ സെ​മി ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റും. ന​വം​ബ​ര്‍ 9,10 തീ​യ​തി​ക​ളി​ലാ​ണ് സെ​മി. ഫൈ​ന​ല്‍ 13ന് ​ന​ട​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *