കോട്ടയം: കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ എന്‍ എസ് എസ്സിനെയും മന്നത്ത് പത്മനാഭനേയും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. എ കെ ആന്റണി അടക്കമുള്ളവര്‍ മാന്യമായ നിലപാട് സ്വീകരിച്ചപ്പോള്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെരുന്നയിലെ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചനക്കെത്തിയ സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം. സുധീരനെ രൂക്ഷമായി വിമര്‍ശിച്ച സുകുമാരന്‍ നായര്‍ താന്‍ സുധീരനെ മുറിയില്‍ കാത്തുനിന്നതായി പറഞ്ഞു.
എന്‍ എസ് എസ് നേതാക്കളെ കാണാനെത്തുന്നവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. സുധീരന്‍ എത്തിയപ്പോള്‍ മാറിനിന്നത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ്. ആരോഗ്യകാരണത്താലാണ് മുറിയിലേക്ക് പോയത്. എന്‍ എസ് എസ് ആരെയും ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് സമയം തേടണമായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.