തോമസ് ഐസക്കും പികെ ജോസഫും കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: മന്ത്രി പി ജെ ജോസഫ് സി പി എം നേതാവ് ഡോ ടി എം. തോമസ് ഐസക് എം എല്‍ എയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ നീക്കത്തിന്റേതാണെന്നാണു സൂചന. എന്നാല്‍, രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
ആലപ്പുഴ  ചങ്ങനാശേരി റോഡിലുള്ള ഒരു റെസ്റ്ററന്റില്‍വച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെങ്കിലും, പി ജെ ജോസഫിന്റെ അണികളില്‍ ചിലര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നു തോമസ് ഐസക് വ്യക്തമാക്കി. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട് ഇരുവരുടേുയം കൂടിക്കാഴ്ചയ്ക്ക്.
അതേ സമയം മുന്നണി വിട്ട ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിന് എല്‍ ഡി എഫിലേക്ക് വരാന്‍ താത്പര്യമുണ്ടെങ്കില്‍ മുന്നണിയില്‍ ആവശ്യപ്പെടുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞിരുന്നു.

Sharing is Caring