ആരെയും ബ്ലാക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത

download (2)അമ്പലപ്പുഴ : സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 13 ലക്ഷം രൂപ കെട്ടിവച്ച് അമ്മയുടെ സ്വര്‍ണവും മറ്റും പണയം വച്ചിട്ടും കടംവാങ്ങിയിട്ടുമാണെന്ന് സരിത എസ് നായര്‍. അല്ലാതെ കേസ് ഒതുക്കിതീര്‍ക്കാന്‍ ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത പറഞ്ഞു.
രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. പണം നല്കി കേസുകള്‍ ഒതുക്കിയിട്ടില്ല. പണം തിരികെ നല്‍കാമെന്ന വാക്കിലാണ് ഇവര്‍ കേസുകള്‍ പിന്‍വലിച്ചത്. ബിജു രാധാകൃഷ്ണന്‍ വാങ്ങിയ പണത്തിനും താന്‍ ഉത്തരവാദിയായി. പണം നല്‍കിയ എല്ലാവരും കേസ് നല്‍കിയിരുന്നെന്നും ഇനിയും കേസ് നല്‍കാത്തവരുണ്ടെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് സരിത പറഞ്ഞു.
ജാമ്യം ലഭിച്ച് മൂന്നു ദിവസത്തെ അജ്ഞാതവാസത്തിനുശേഷമാണ് അമ്പലപ്പുഴ കോടതിയില്‍ സരിത ഹാജരായത്. സ്ത്രീയെന്ന നിലയിലുള്ള സ്വകാര്യത ആഗ്രഹിക്കുന്നു. ജീവനുഭീഷണിയുള്ളതിനാലും കുട്ടികളുടെ ചിത്രങ്ങളും മറ്റും പുറത്തുവരരുതെന്ന ആഗ്രഹത്തിനാലുമാണ് എറണാകുളം കാക്കനാട്ടുള്ള അഭിഭാഷകയുടെ വീട്ടില്‍ താമസിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *