ആരോഗ്യ ഇന്‍ഷുറന്‍സ് വ്യാപകമാക്കാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഫിന്‍ക്യുസും സഹകരിക്കും

കൊച്ചി: രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് വ്യാപകമാക്കാനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാമ്പത്തിക സേവനങ്ങളുടെ വിതരണം നടത്തുന്ന കമ്പനിയായ ഫിന്‍ക്യുസും സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സും സഹകരിക്കും.

സ്റ്റാര്‍ ഹെല്‍ത്തിന്‍റെ പദ്ധതികളും സേവനങ്ങളും ഫിന്‍ക്യുസ് വഴി ലഭ്യമാക്കാന്‍ 10 ലക്ഷത്തിലേറെയുള്ള ടച്ച് പോയിന്‍റുകള്‍ പ്രയോജനപ്പെടുത്തും. 2500-ല്‍ ഏറെ പിന്‍ കോഡുകളില്‍ സ്റ്റാര്‍ ഹെല്‍ത്തിന്‍റെ സേവനം എത്താന്‍ ഇതു സഹായകമാകും. 28 സംസ്ഥാനങ്ങളും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇതിലൂടെ സേവനങ്ങള്‍ എത്തിക്കാനാവുക. ഹോസ്പിക്യാഷ് ലഭ്യമായ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്‍റ് പോളിസികള്‍ ഫിന്‍ക്യുസ് വഴി സ്റ്റാര്‍ ഹെല്‍ത്ത് ലഭ്യമാക്കും.

ഫിന്‍ക്യുസിന്‍റെ ശക്തമായ ശൃംഖലയും രാജ്യത്തുടനീളമുള്ള സാന്നിധ്യവും വഴി ഇന്‍ഷുറന്‍സ് വ്യാപകമാക്കുന്നതിനും ഇന്ത്യയിലെ താഴ്ന്ന ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള തങ്ങളുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ചീഫ് ഇന്നവേഷന്‍ ഓഫീസര്‍ ചിട്ടി ബാബു പറഞ്ഞു.

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സുമായി പങ്കാളികളാകാന്‍ തങ്ങള്‍ ആവേശഭരിതരാണ്, ഇത് തങ്ങളുടെ സേവനത്തിലെ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലാണെന്ന് ഫിന്‍ക്യു സിന്‍റെ സ്ഥാപകനും സിഇഒയുമായ കൃഷ്ണന്‍ വൈദ്യനാഥന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *