യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ഷാരുഖ് ഖാന്‍ വിവാദത്തില്‍


SHARUK-KHANകൊല്‍ക്കത്ത: യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ബോളിവുഡ് ഹീറോ ഷാരുഖ് ഖാന്‍ പുതിയ വിവാദത്തില്‍. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച പോലീസ് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സംസ്‌കാരിക പരിപാടിയിലാണ് സബ് ഇന്‍സ്‌പെക്ടര്‍ സാംബ ഹല്‍ദാറിനൊപ്പം ബംഗാളിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഷാരുഖ് നൃത്തമാടിയത്. സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഷാരുഖിന്റെ വിവാദ നൃത്തം.
പോലീസ് ഉദ്യോഗസ്ഥ യൂണിഫോമില്‍ നൃത്തമാടി യൂണിഫോമിന്റെ മഹനീയത നഷ്ടപ്പെടുത്തിയെന്ന് മുന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ നിരുപാം സോം അഭിപ്രായപ്പെട്ടു. എങ്ങനെയാണ് മേല്‍ ഉദ്യോഗസ്ഥര്‍ ഇത് അനുവദിച്ചതെന്ന് അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. പോലീസ് വേഷത്തില്‍ നൃത്തം ചെയ്യാന്‍ പോലീസ് നിയമം അനുവദിക്കില്ലെന്ന് മുന്‍ ഐപിഎസ് ഓഫീസര്‍ സമീര്‍ ഗംഗാധ്യാപ്യായ പറഞ്ഞു.




Sharing is Caring