തുര്‍ക്കി പ്രസിഡന്റായി ഉര്‍ദുഗാന്‍ തെരഞ്ഞെടുക്കപ്പെട്ടു


Recep Tayyip Erdoganഅങ്കാറ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുര്‍ക്കിയില്‍ പ്രസിഡന്റ് പദത്തിലേക്ക് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്.
പോള്‍ ചെയ്ത വോട്ടുകളുടെ 52 ശതമാനം വോട്ട്് ഉര്‍ദുഗാന്‍ നേടി.  ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് ഉര്‍ദുഗാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി തുര്‍ക്കി പ്രധാനമന്ത്രിയാണ് ഉര്‍ദുഗാന്‍. എതിര്‍ സ്ഥാനാര്‍ത്ഥി അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഒഗ്ലു 38 ശതമാനം വോട്ടുകള്‍ നേടി. ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ല.


 




Sharing is Caring