മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി


2014_1image_17_01_211293984kumari_selja_final_20090531-l
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി. കുമാരി ഷെല്‍ജയുടെ ദില്ലിയിലുള്ള വീട്ടില്‍ നിന്നാണ് 40 വയസ് പ്രായം തോന്നുന്നയാളിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിലെ ജോലിക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന സൂചനകളുണ്ട്.
സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.


 



Sharing is Caring