സുഭാഷ് ചന്ദ്രബോസിനെ ഭാരത് രത്‌നക്ക് പരിഗണിക്കുന്നതിനെതിരെ കുടുംബാംഗങ്ങള്‍


1613852_842639512419687_483966240_nകൊല്‍ക്കൊത്ത: ഭാരത് രത്‌ന പുരസ്‌കാരത്തിനുള്ള പട്ടികയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെയും പരിഗണിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി.


സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ പുറത്തുവരുന്നതു വരെ അദ്ദേഹത്തിന്് ഭാരത രത്‌ന വേണ്ടെന്ന് കുടുംബംകുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
1945 മുതല്‍ സുഭാഷ് ചന്ദ്രബോസിനെ കാണാനില്ല. മരണാനന്തര ബഹുമതിയായി നിങ്ങള്‍ അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കുമ്പോള്‍, അദ്ദേഹം എന്നാണു മരിച്ചത് എന്നു നിങ്ങള്‍ പറയണം. എവിടെയാണ് അതിനു തെളിവ്’ അദ്ദേഹത്തിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് ചോദിച്ചു. കുടുംബത്തിലെ 60 പേരുമായി താന്‍ ആശയവിനിമയം നടത്തിയെന്നും പുരസ്‌കാരം സ്വീകരിക്കേണ്ടെന്നാണ് എല്ലാവരും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതാജിയുടെ മഹത്വം ഭാരത് രത്‌ന പുരസ്‌കാരത്തേക്കള്‍ ഉയര്‍ന്നതാണെന്ന് അദ്ദേഹത്തിന്റെ ബന്ധു സുഗത ബോസ് പറഞ്ഞു. നേതാജിയെ രാഷ്ട്രീയ വിഭാഗീയതയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും സ്വാതന്ത്ര്യസമര സേനാനികളെ രാഷ്ട്രീയ കോലാഹലങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സുഗത ബോസ് പറഞ്ഞു.


 

 



Sharing is Caring