കോഴിക്കോട്: നഗരത്തില്‍ തെരുവു വിളക്കുകള്‍ക്ക് പകരം സോളാര്‍വിളക്കുകള്‍ സ്ഥാപിക്കാനുള്ള കോര്‍പറേഷന്റെ പദ്ധതി വൈകുന്നു. ഊര്‍ജസംരക്ഷണം ലക്ഷ്യമിട്ട് കോര്‍പറേഷന്‍ 2013-2014 ല്‍ പ്രഖ്യാപിച്ച പദ്ധതി പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്. കൂടൂതല്‍ ചിലവേറിയ പദ്ധതിയായതിനാല്‍ വളരെ കൂടൂതല്‍ മനസിലാക്കിയിട്ടു മാത്രമെ ഏജന്‍സിയെ സോളാര്‍ ഏജന്‍സിയെ ഏല്‍പ്പിക്കുകയുള്ളു.അമ്മിണി സോളാര്‍ ഏജന്‍സിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വിശ്വസ്തരായ കമ്പനിയെ ഏല്‍പ്പിക്കണമെന്നാണ് കോര്‍പറേഷന്റെ ആവശ്യം. സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് കോര്‍പറേഷനുള്ളത്. ഒരു ഏജന്‍സിയുമായി ചര്‍ച്ച നടത്തിയതു മാത്രമല്ലാതെ ടെന്‍ഡര്‍ പോലും വിളിച്ചിട്ടില്ല. നഗരത്തില്‍ എല്ലായിടത്തും സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും പാനല്‍ സ്ഥാപിക്കാനുള്ള ചെലവ് കൂടൂതലായതിനാല്‍ കുറഞ്ഞയിടങ്ങളില്‍ മാത്രമെ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുകയുള്ളു. ബീച്ചിലും പ്രധാനപ്പെട്ട മറ്റു സ്ഥലങ്ങളിലും സ്ഥാപിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്.
തെരുവു വിളക്കുകള്‍ സ്ഥാപിക്കലും പരിപാലനവും കോര്‍പറേഷന്റെ ചുമതലയായി വന്നതിനാല്‍ അവ നിര്‍വഹിക്കാന്‍ കോര്‍പറേഷന്‍ ഏറെ പ്രയാസപ്പെടുന്നു. തെരുവു വിളക്കുകളുടെ പരിപാലനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ ട്യുബ് വാങ്ങുന്ന കാര്യത്തില്‍ ഉത്തരവാദിത്തം നഗരസഭയ്ക്കും അവ സ്ഥാപിക്കുന്ന ഉത്തരവാദിത്തം കെ എസ് ഇ ബി യ്ക്കുമായിരുന്നു. വര്‍ഷങ്ങളായി നിലനിന്നിരുന്ന രീതി മാറ്റികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സൃഷ്ടിച്ച വിഷമതകള്‍ പൂര്‍ണമായും തരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ എ കെ പ്രേമജം പറഞ്ഞു. തെരുവു വിളക്കുകള്‍ കത്തിക്കുന്നതിനാവശ്യമായ ട്യുബുകളും ഉപകരണങ്ങളും നല്‍കുന്നതിന് പുറമെ പരിപാലനവും നടത്തിവരുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. കോര്‍പറേഷന് സ്വന്തമായി ഒരു ഇലക്ട്രീഷന്‍ ഇല്ല. ആവശ്യം വരുമ്പോള്‍ പുറത്തു നിന്നാളുകളെ വിളിക്കാറാണ് പതിവ്. ഇതിന്റെ കൂടെ തെരുവുകള്‍ കത്തിക്കുന്നതിനുള്ള ചുമതല വരുമ്പോള്‍ പുറത്തു നിന്നു ജീവനക്കാരെ വിളിക്കേണ്ടി വരികയാണെന്നും മേയര്‍ കൂട്ടിചേര്‍ത്തു.
ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സോളാര്‍ വിളക്കുകള്‍ക്കായി സമീപിക്കുന്ന കമ്പനിയെ കുറിച്ച് വിശദമായി അറിയേണ്ടതുണ്ട്. സോളാര്‍ പാനലിനായി വലിയ തുക നിക്ഷേപിക്കേണ്ടതുണ്ട്. അത്ര തുക ഉപയോഗിക്കാന്‍ കോര്‍പറേഷന് കഴിയില്ല. വലിയ തുക കൊടുത്തു വാങ്ങുന്ന പാനല്‍ എത്രകാലം നിലനില്‍ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇതിനിടെ 2014-2015 ബജറ്റില്‍ കോര്‍പറേഷന്‍ എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതായി പദ്ധതിയിലുണ്ടായിരുന്നു. നടപ്പുവര്‍ഷത്തില്‍ എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നടപടികള്‍ ബജറ്റുവര്‍ഷത്തില്‍ നടപ്പാക്കുമെന്നായിരുന്നു ബജറ്റില്‍ പറഞ്ഞിരുന്നത്. ഊര്‍ജസംരക്ഷണവും സാമ്പത്തികലാഭവുമാണ് എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതു വഴി കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 140 ലക്ഷം രൂപയാണ് വിനിയോഗിക്കുക. മറ്റൊരു പദ്ധതിയിലും നഗരത്തിലെ തെരുവുവിളക്കുകള്‍ എല്‍ ഇ ഡി വിളക്കുകളാക്കാനുള്ള ലക്ഷ്യമുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന തെരുവുവിളക്കുകളില്‍ മാറ്റം വരുത്തി ക്രമത്തില്‍ കോഴിക്കോടായിരിക്കും ആരംഭിക്കുയെന്ന് വകുപ്പുമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയെ ഏല്‍പ്പിച്ചാണ് പദ്ധതി നടപ്പാക്കുക. എല്‍ ഇ ഡി വിളക്കുകളുടെ ഏഴു വര്‍ഷത്തേക്കുള്ള പരിപാലനവും ഏജന്‍സി ഏറ്റെടുക്കും. ഇതിനായുള്ള ഗവണ്‍മെന്റ് ഏജന്‍സിയെ സംസ്ഥാന സര്‍ക്കാര്‍ ഏല്‍പ്പിക്കണം. ഇതിനായുള്ള സാങ്കേതികമായ പിന്തുണ കെ എസ് ഇ ബി യില്‍ നിന്നും ലഭിക്കാത്തതും കോര്‍പറേഷനെ പ്രതിസന്ധിയിലാക്കുന്നു.
