മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ചേര്‍ത്തല സ്വദേശിനിയായ ഷെറിന്‍ മുഹമ്മദ് ഷിബിന്‍ സ്വന്തമാക്കി

കഴിഞ്ഞ ദിവസം യു എ ഇ യില്‍ വെച്ച നടന്ന മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ചേര്‍ത്തല സ്വദേശിനി ഷെറിന്‍ മുഹമ്മദ് ഷിബിന്‍ സ്വന്തമാക്കി.

കാനഡ സൗന്ദര്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയ ഷെറിനെ ബോളിവുഡ് സിനിമയുടെ ഭാഗമായി നടത്തിയ വിവാഹിതരുടെ ലോക സൗന്ദര്യ മത്സരത്തിലേക്ക് ജൂറി തിരഞ്ഞെടുത്തിരുന്നു. ഷെറിന്‍ കാനഡയിലെ ടോറൊന്റോ സര്‍വ്വ കലാശാലയില്‍ ലാബ് മാനേജര്‍ ആണ്, ബയോ ടെക്‌നോളജിയില്‍ എംടെക്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രെഷനില്‍ എംബിഎയും നേടിട്ടുണ്ട്.

ചേര്‍ത്തല പൂത്തോട്ട സ്റ്റാര്‍വ്യൂവില്‍ അബ്ദുല്‍ ബഷീറിന്റെയും സൂസന്ന ബഷീറിന്റെയും മകളാണ് ഷെറിന്‍ മുഹമ്മദ് ഷിബിന്‍.ഭര്‍ത്താവ് ആലപ്പുഴ തിരുവമ്ബാടി സ്വദേശി മുഹമ്മദ് ഷിബിന്‍ ഫ്രഞ്ച് മരുന്ന് കമ്ബനി സിനോഫി യുടെ അസിസ്റ്റന്റ് മാനേജര്‍ ആണ്. രണ്ട് പെണ്‍ കുട്ടികള്‍ അലയ്‌ന, സുഹാന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *