എസ്എഫ്‌ഐ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം

കോഴിക്കോട്: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

ലാത്തിച്ചാര്‍ജില്‍ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ലാത്തിച്ചാര്‍ജില്‍ ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇരട്ട ശമ്പളം പറ്റുന്ന വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാമിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *