ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സി.പി.ഐ.എം. കേന്ദ്രനേതൃത്വം. തോല്‍വിയുടെ ഉത്തരവാദിത്തം പിബിയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്ന് പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലും. പാര്‍ട്ടിയുടെ രാഷ്ട്രീയനയം പുനപരിശോധിക്കുകയും തിരുത്തല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
