അഹമ്മദാബാദ്: ഇന്ത്യയിലെ ഏകാധിപതിയായിരുന്നു താനെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ ഗീതയും മഹാഭാരതവും പഠിപ്പിക്കുവാന്‍ ഉത്തരവിടുമായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി എ ആര്‍ ദവെ. ഗുജറാത്ത് ലോ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എ ആര്‍ ദവെ.
കുട്ടികള്‍ക്ക് ചെറിയ പ്രായത്തിലെ മഹാഭാരതവും ഗീതയും ഉപദേശിച്ച് കൊടുക്കണമെന്നും ദാവെ പറഞ്ഞു. ലോകത്ത് ഇന്ന് ജനാധിപത്യ രാജ്യങ്ങളില്‍ പോലും തീവ്രവാദം ശക്തമായി വളരുന്നു. ജനാധിപത്യ രാജ്യങ്ങളിലെ ആളുകള്‍ എല്ലാവരും നല്ലവരാണെങ്കില്‍ അവര്‍ തങ്ങളില്‍ തന്നെ ഏറ്റവും മികച്ചയാളെ ഭരണാധികാരിയായി തെരഞ്ഞെടുക്കണം. പിന്നീട് ആ ഭരണാധികാരി രാജ്യത്തിനും ലോകത്തിനും നല്ലതുമാത്രം ചെയ്യുന്ന വ്യക്തിയായി മാറുകയും ചെയ്യുമെന്നും എന്നാല്‍ ഇന്ന് ഇങ്ങനെയല്ല നടക്കുന്നതെന്നും ദാവെ പറഞ്ഞു. മതേതര വാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ഒരു പക്ഷേ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാം നമ്മുടെ പഴയ സംസ്‌കാരത്തിലേക്കും പാരമ്പര്യത്തിലേക്കും തിരികെ പോകണമെന്നും ദാവെ പറഞ്ഞു.
FLASHNEWS