ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ജി.എസ.് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
ഹരിതട്രൈബ്യൂണലിന്റെ വിധിയില്‍ പിഴവുകളുണ്ടെന്ന് കെജിഎസ് ഗ്രൂപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് എല്ലാ പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കും ശേഷമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്കെതിരെ വിധി പ്രഖ്യാപിച്ചതെന്നും കെജിഎസ് ഗ്രൂപ്പ് ആരോപിച്ചു. തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും.
കഴിഞ്ഞ മേയിലാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ട് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചത്.