ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിന് ഐ ആര്‍ സി ടി സിയില്‍ നിന്ന് ഒരു ലക്ഷം രൂപ റയില്‍വേ പിഴ ഈടാക്കി. മോശം ഭക്ഷണം വിറ്റതിന് ഐ.ആര്‍.സി.ടി.സി അടക്കം ഒമ്പത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ റയില്‍വേ പിഴ ചുമത്തിയിട്ടുണ്ട്. ഐ.ആര്‍.സി.ടി.സി, ആര്‍ കെ അസോസിയേറ്റ്‌സ്, സണ്‍ഷൈന്‍ കാറ്ററേഴ്‌സ്, സത്യം കാറ്ററേഴ്‌സ്, ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്‌സ് എന്നിവയടക്കം ഒമ്പതു സ്ഥാപനങ്ങള്‍ക്കെതിരെയാണ് റയില്‍വെ നടപടിയെടുത്തത്. ഇവരില്‍ നിന്ന് 11.50 ലക്ഷം രൂപയാണ് പിഴയായി ഈടാക്കുക.
കൊല്‍ക്കത്തയില്‍ വെച്ച് രാജധാനി എക്‌സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. രാജധാനിയെക്കൂടാതെ മറ്റ് 13 ട്രെയിനുകളില്‍ നിന്നും മോശം ഭക്ഷണം പിടികൂടിയതായും റയില്‍വേ അറിയിച്ചു. പശ്ചിം എക്‌സ്പ്രസ്, പുഷ്പക് എക്‌സ്പ്രസ്, മോത്തിഹരി എക്‌സ്പ്രസ്, ശിവ് ഗംഗ എക്പ്രസ്, ഗോള്‍ഡന്‍ ടെമ്പിള്‍ എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, പഞ്ചാബ് മെയില്‍, ഹൗറ അമൃത്സര്‍ മെയില്‍, ഛത്തീസ്ഗഡ് ശതാബ്ദി എന്നീ ട്രയിനുകളില്‍ വിളമ്പിയ ഭക്ഷണമാണ് നിലവാരം കുറഞ്ഞതായി കണ്ടെത്തിയത്.
