ലോര്‍ഡ്സില്‍ ഹനുമ വിഹാരിയ്ക്ക് അവസരം നല്‍കണമെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍

ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഹനുമ വിഹാരിയ്ക്ക് അവസരം നല്‍കണമെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ശര്‍ദ്ധുല്‍ താക്കൂറിനെയും രവീന്ദ്ര ജഡേജയെയും ടീമില്‍ നിന്ന് ഒഴിവാക്കി പകരം വിഹാരിയെയും അശ്വിനെയും തിരികെ കൊണ്ടു വരണമെന്നും സഞ്ജയ് സൂചിപ്പിച്ചു.

ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിന്ന് റണ്‍സ് വരാത്തതിനാല്‍ തന്ന ഹനുമ വിഹാരി ടീമിലേക്ക് എത്തുന്നത് ഗുണകരമാകുമെന്നും ഋഷഭ് പന്ത് ഏഴാം നമ്ബറില്‍ ബാറ്റ് ചെയ്താല്‍ കൂടുതല്‍ അപകടകാരിയായി മാറുമെന്നും സഞ്ജയ് അഭിപ്രായം പ്രകടിപ്പിച്ചു.

ട്രെന്റ് ബ്രിഡ്ജില്‍ അശ്വിനെ ടീം ഒഴിവാക്കിയത് മണ്ടത്തരമായിപ്പോയിയെന്നും ആ പിഴവ് ലോര്‍ഡ്സില്‍ ടീം വരുത്തില്ലെന്നും സഞ്ജയ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *