കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് ആകര്‍ഷകമായ പുതുമകളോടെ ഗാലക്സി എ55 ഗാലക്സി എ35 എന്നീ 5ജി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചു. പുതിയ എ സീരീസില്‍ ഉള്‍പ്പെട്ട ഈ ഡിവൈസിന് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും അത്യാധുനിക എഐ സവിശേഷതകളുളള ക്യാമറയുമുണ്ട്. ഡിവൈസും അതിലെ വിവരങ്ങളും ഭദ്രമാക്കാന്‍ സഹായിക്കുന്ന ടാംപര്‍ റെസിസ്റ്റന്റ് സുരക്ഷയും സാംസങ് നോക്സ് വോള്‍ട്ട് അടക്കം നിരവധി മികച്ച ഫീച്ചറുകളും ഈ ഡിവൈസിനെ അത്യാകര്‍ഷകമാക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന സ്മാര്‍ട്ട്ഫോണാണ് ഗാലക്സി എ സീരീസ്. ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ജനപ്രീതി ആര്‍ജ്ജിക്കാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്. ഗാലക്സി എ55, എ35 എന്നിവയുടെ വരവ് അതിനൂതന സവിശേഷതകള്‍ ഏവര്‍ക്കും പ്രാപ്തമാക്കുന്നതിന് സഹായകമാകും. 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മാത്രമല്ല രാജ്യത്ത് അതിവേഗം മുന്നേറുന്ന മിഡ് പ്രീമിയം (30000-50000) വിഭാഗത്തിലും ആധിപത്യം സ്ഥാപിക്കുന്നതിന് ഈ ഡിവൈസുകള്‍ തങ്ങളെ സഹായിക്കുമെന്ന് സാംസങ് ഇന്ത്യയുടെ എംഎക്സ് ബിസിനസ് വൈസ് പ്രസിഡന്റ് ആദിത്യ ബബ്ബാര്‍ പറഞ്ഞു.
ദൃഢമായ ഈടും അതുല്യമായ ഡിസൈനും: ഗാലക്സി എ55 ന് മെറ്റല്‍ ഫ്രെയിമും ഗാലക്സി എ35 ന് പ്രീമിയം ഗ്ലാസ് പരിരക്ഷയുമുണ്ട്. ലൈലാക്, ഐസ് ബ്ലൂ, നേവി എന്നിങ്ങനെ കമനീയമായ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. ഐപി 67 റേറ്റ് ചെയ്തിരിക്കുന്നതിനാല്‍ വെള്ളത്തില്‍ വീണാലും 30 മിനിറ്റ് വരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കും കൂടാതെ പൊടിയും മണലും പ്രതിരോധിക്കാന്‍ കഴിയും വിധമാണ് ഇതിന്റെ നിര്‍മ്മാണം. 6.6 ഇഞ്ചില്‍ ഫുള്‍ എച്ച് ഡി, അമോലെഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് എന്നിവ ഹൃദ്യമായ അനുഭവം പകരുന്നു. മുന്നിലും പിന്നിലും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് സുരക്ഷയുമുണ്ട്.
മികവാര്‍ന്ന ക്യാമറ: അത്യാധുനിക എഐ സവിശേഷതകളാല്‍ നവീകരിച്ച ഒന്നിലധികം ക്യാമറ ഉപഭോക്താവിന് മികവാര്‍ന്ന ദൃശ്യചാരുത സമ്മാനിക്കുന്നു. ഫോട്ടോ റീമാസ്റ്റര്‍, ഇമേജ് ക്ലിപ്പര്‍, ഒബ്ജക്റ്റ് ഇറേസര്‍ അടക്കം അനേകം ഫീച്ചേഴ്സുണ്ട്. ഇതിലെ ട്രിപ്പിള്‍ ക്യാമറയും എഐ ഇമേജ് സിഗ്‌നല്‍ പ്രോസസിംഗും മിഴിവാര്‍ന്ന രാത്രികാല ഫോട്ടോ സാധ്യമാക്കുന്നു. എ സീരീസില്‍ മുമ്പെങ്ങുമില്ലാത്ത അതിശയകരമായ ഇമേജുകള്‍ കുറഞ്ഞ വെളിച്ചത്തില്‍ പോലും ലഭ്യമാക്കുന്നു.
മുന്തിയ സുരക്ഷ: ആദ്യമായാണ് എ സീരീസില്‍ സാംസങ് നോക്സ് വാള്‍ട്ട് സുരക്ഷ ഒരുക്കുന്നത്. ഇത് കൂടുതല്‍ ആളുകള്‍ക്ക് മികച്ച രീതിയിലുള്ള സുരക്ഷ പ്രാപ്യമാക്കുന്നു. ഹാര്‍ഡ് വെയര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനം സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ ആക്രമണങ്ങളെ സമഗ്രമായി പ്രതിരോധിക്കുന്നു. പാസ് വേഡുകള്‍, പിന്‍ കോഡുകള്‍, പാറ്റേണുകള്‍ തുടങ്ങിയ ലോക്ക് സ്‌ക്രീന്‍ ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പെടെ ഒരു സ്മാര്‍ട്ട്ഫോണിലെ ഏറ്റവും നിര്‍ണായക വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ഇതിലൂടെ സാധിക്കും.
അതുല്യ പ്രകടനം: 4എന്‍എം പ്രോസസ്സ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച എക്സിനോസ് 1480 പ്രോസസര്‍ ഗ്യാലക്സി എ55 ന് കരുത്ത് പകരുന്നു. 5എന്‍എം പ്രോസസ്സ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച എക്സിനോസ് 1380 പ്രോസസറാണ് ഗാലക്സി എ35 നുള്ളത്. അനേകം എന്‍പിയു, ജിപിയു, സിപിയു അപ്ഗ്രേഡുകള്‍ക്കൊപ്പം 70 ശതമാനം കൂളിംഗ് ചേമ്പറുമുള്ളതിനാല്‍ മള്‍ട്ടി ടാസ്‌ക്കുകളും ഗെയിമുകളും സുഗമമാക്കുന്നു. അത്യാകര്‍ഷകങ്ങളായ ഈ ഫീച്ചേഴ്സിനൊപ്പം 12 ജി ബി റാം ഉള്ള ഗാലക്സി എ55 ന്റെ വില വിപണിയില്‍ വിപ്ലവം സൃഷ്ടിക്കും.
വിസ്മയകരമായ അനുഭവം: ഈ ഡിവൈസ് വാങ്ങുന്നവര്‍ക്ക് സാംസങ് വാലറ്റിലേക്ക് പ്രവേശിക്കാനാകും. അവശ്യവസ്തുക്കള്‍ സുരക്ഷിതമായും സൗകര്യപ്രദമായും സൂക്ഷിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന വാലറ്റാണിത്. പേയ്മെന്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ രേഖകള്‍, യാത്രാ ടിക്കറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്താം. ചുറ്റുമുള്ള ശബ്ദം ബാധിക്കാത്ത വിധം കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും സാധിക്കുന്ന വോയ്സ് ഫോക്കസ് ഫീച്ചറും ഇതിലുണ്ട്.
ഈ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഫോര്‍ത്ത് ജനറേഷന്‍ ആന്‍ഡ്രോയ്ഡ് ഒഎസ് അപ്ഗ്രേഡുകളും ലഭിക്കും. നൂതനമായ ഗാലക്സി, ആന്‍ഡ്രോയ്ഡ് ഫീച്ചറുകള്‍ ഉപയോഗിക്കുന്നത് ഡിവൈസിന്റെ കാലാവധി പരമാവധി മികച്ചതാക്കുന്നു.
മെമ്മറി വേരിയന്റുകള്‍, വില, ഓഫറുകള്‍ തുടങ്ങിയവ
ഗാലക്സി എ55 5ജി
(8 ജി ബി + 128 ജി ബി) 36999 രൂപ
(8 ജി ബി + 256 ജി ബി) 39999 രൂപ
(12 ജി ബി + 256 ജി ബി) 42999 രൂപ
ഗാലക്സി എ35 5ജി
(8 ജി ബി + 128 ജി ബി) 27999 രൂപ
(8 ജി ബി + 256 ജി ബി) 30999 രൂപ
എച്ച്ഡിഎഫ്സി, വണ്‍കാര്‍ഡ്, ഐഡിഎഫ്സി, ഫസ്റ്റ് ബാങ്ക് കാര്‍ഡുകളില്‍ 3000 രുപയുടെ ബാങ്ക് ക്യാഷ്ബാക്കും 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. കൂടാതെ ഗ്യാലക്സി എ55 പ്രതിമാസം 1792 രൂപയ്ക്കും ഗ്യാലക്സി എ35 1723 രൂപയ്ക്കും സാംസങ് ഫിനാന്‍സ് വഴിയും എന്‍ബിഎഫ്സി വഴിയും സ്വന്തമാക്കാം.
മറ്റ് ഓഫറുകള്‍
സാംസങ് വാലറ്റ്: ആദ്യത്തെ ടാപ്പ് ആന്‍ഡ് പേ ട്രാന്‍സാക്ഷനിലൂടെ 250 രൂപയുടെ ആമസോണ്‍ വൗച്ചര്‍ കരസ്ഥമാക്കാം
യുട്യൂബ് പ്രീമിയം: 2025 ഏപ്രില്‍ 1 വരെ 2 മാസം സൗജന്യം
മൈക്രോസോഫ്റ്റ് 365: മൈക്രോസോഫ്റ്റ് 365 ബേസിക് ഉള്‍പ്പെടെ 6 മാസത്തെ ക്ലൗഡ് സ്റ്റോറേജ് (2024 ജൂണ്‍ 30 ന് മുമ്പ് 100 ജി ബി വരെ ഓഫര്‍)
സാംസങ് എക്സ്‌ക്ലുസീവ്, പാര്‍ട്ണര്‍ സ്റ്റോറുകളില്‍ നിന്നും Samsung.com, തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഗാലക്സി എ55, ഗാലക്സി എ35 എന്നീ 5ജി സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാം.