ഇന്ത്യ-ചൈന അതിർത്തി തർക്കം ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നതിന് കാരണമാകും ;ചൈനീസ് വിദേശകാര്യ മന്ത്രിക്ക് മുന്നറിയിപ്പുമായി എസ് ജയശങ്കര്‍


ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ.ഇന്ത്യ-ചൈന അതിർത്തി തർക്കം ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നതിന് കാരണമാകുമെന്ന് എസ് ജയശങ്കർ, ചൈനീസ് വിദേശകാര്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.


മുൻകാല കരാറുകള്‍ പ്രകാരം നിയന്ത്രണ രേഖകള്‍ പരിഗണിച്ച്‌ ഇരുരാജ്യങ്ങളും മുന്നോട്ടു പോകണമെന്നും നിയന്ത്രണ രേഖകള്‍ മറികടന്നുള്ള ചൈനയുടെ പ്രവർത്തനങ്ങള്‍ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.


” ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‌യിയുമായ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടത്തി. അതിർത്തി തർക്കങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിലും പ്രതിഫലിക്കുമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.”- എസ് ജയശങ്കർ എക്‌സില്‍ കുറിച്ചു.

കിഴക്കൻ ലഡാക്കില്‍ തുടരുന്ന അതിർത്തി തർക്കങ്ങള്‍ക്കിടയിലാണ് ജയശങ്കർ- വാങ്‌യി കൂടിക്കാഴ്ച നടന്നത്. മുൻകാല കരാറുകള്‍ പാലിച്ച്‌ നിയന്ത്രണ രേഖകള്‍ മറികടക്കാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ഇരുരാജ്യങ്ങളള്‍ തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കണം. അതിനാല്‍ പ്രശ്‌നങ്ങളെ ലക്ഷ്യബോധത്തോടെ സമീപിക്കാൻ സാധിക്കണമെന്നും ജയശങ്കർ കുറിച്ചു.



Sharing is Caring