അപകീർത്തിക്കേസില്‍ രാഹുൽഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും


കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അപകീർത്തിക്കേസില്‍ വെള്ളിയാഴ്ച ഉത്തർ പ്രദേശിലെ എം.പി-എം.എല്‍.എ കോടതിയില്‍ ഹാജരാകും.കോണ്‍ഗ്രസ് സുല്‍ത്താൻപൂർ ജില്ല പ്രസിഡന്റ് അഭിഷേക് സിങ് റാണ അറിയിച്ചതാണിത്.


വെള്ളിയാഴ്ച രാവിലെ ഒമ്ബതിന് ലഖ്നോ വിമാനത്താവളത്തിലിറങ്ങുന്ന രാഹുല്‍ നേരെ സുല്‍ത്താൻപുരിലെ കോടതിയിലേക്ക് പോകും. 2018 ആഗസ്റ്റ് നാലിന് അന്ന് ബി.ജെ.പി പ്രസിഡന്റും നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരില്‍ ബി.ജെ.പി പ്രാദേശിക നേതാവ് വിജയ് മിശ്ര നല്‍കിയ അപകീർത്തിക്കേസിലാണ് വിചാരണ നടക്കുന്നത്.




Sharing is Caring