2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്കിന്റെ തീരുമാനം; വി മുരളീധരൻ

2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്കിന്റെ തീരുമാനമാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. നോട്ട് നിരോധനം സ്വാഭാവിക നടപടിയാണ്. കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.അതിനിടെ സംസ്ഥാന സർക്കാരിനെ വിമർശിച്ച അദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവങ്ങൾ മാത്രം മതി സർക്കാർ എന്തെന്ന് മനസിലാക്കാനെന്ന് പ്രതികരിച്ചു.

സർവ്വകലാശാലയിലേക്ക് വ്യാജന്മാരെ അയക്കാൻ പഠിപ്പിക്കുന്ന സർക്കാറിന്റെ അബദ്ധങ്ങളുടെ രണ്ടാം വാർഷികമാണിതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കോൺഗ്രസിൻ്റെ കഴിവ് കേട് മൂലമാണ് പിണറായി വിജയൻ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയതെന്ന് അനിൽ ആന്റണി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനം കരിദിനമായി ആചരിച്ച് ബിജെപി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായുടെ ആദ്യം ഭരണം തന്നെ വലിയ ദുരിതമായിരുന്നു ജനങ്ങൾക്ക് നൽകിയത്. പിന്നീട്, കോൺഗ്രസിൻ്റെ കഴിവ് കേട് മൂലം മരണ്ടാമതും ഭരണം വന്നു. ഒന്നാം ടേമിനേക്കാൾ ദുരിതമായി തീർന്നു രണ്ടാം ടേം. എല്ലായിടത്തും അഴിമതി. തൊഴിലില്ലായ്മ രൂക്ഷം. വളർച്ച നിരക്ക് കീഴോട്ട് നീങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *