
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടിയാണ് റിലയന്‍സിനെതിരായ സി.എ.ജി. റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നത്്. കൃഷ്ണ ഗോദാവരി നദീതടത്തില്‍ എണ്ണപാചകവാതക ഉല്‍പ്പാദനത്തിന് അനുമതിയുള്ള റിലയന്‍സ് അമിതചിലവും ഉല്‍പ്പാദന കുറവും കൊണ്ട് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൃഷ്ണ ഗോദാവരി നദീതടത്തില്‍ റിലയന്‍സിന് അനുവദിച്ച എണ്ണപ്പാടങ്ങല്‍ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു നല്‍കിയില്ല. 2005 ഓടെ എണ്ണപ്പാടങ്ങളുടെ അമ്പത് ശതമാനവും 2007 ഓടെ ബാക്കി പ്രദേശങ്ങളും ഒഴിഞ്ഞു നല്‍കണമെന്ന കരാര്‍ വ്യവസ്ഥ 2013ലും റിലയന്‍സ് പാലിച്ചിട്ടില്ല.
പെട്രോളിയം മന്ത്രാലയം റിലയന്‍സിന് അനുമതികള്‍ അനധികൃതമായി നല്‍കകുകയായിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഓഡിറ്റ് നടത്തിയെങ്കിലും റിലയന്‍സ് സഹകരിച്ചില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ഓഡിറ്റ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് റിലയന്‍സ് നടത്തിയത്. പല സുപ്രധാന രേഖകളും നല്‍കാന്‍ കമ്പനി വിസമ്മതിച്ചത് ഓഡിറ്റിങ്ങിന് പ്രയാസവും താമസവുമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 2011 ല്‍ പോലും സിഎജി റിലയന്‍സിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

